ചത്ത ഉരുവി​െൻറ മാംസം അറുത്ത് വിറ്റെന്ന് ആരോപണം; ബീഫ് സ്​റ്റാളുകള്‍ നഗരസഭ അടച്ചുപൂട്ടി

കൊയിലാണ്ടി: നഗരസഭ മാര്‍ക്കറ്റിലെ മാംസവിൽപന സ്റ്റാളിൽ ചത്ത പശുവിനെ അറുത്തു വിൽപന നടത്തിയതായി ആരോപണം. ഇതേതുടർന്ന് മാർക്കറ്റിലെ ജെ.എം ബീഫ് സ്റ്റാളുകള്‍ നഗരസഭ അടച്ചുപൂട്ടി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുൽ മജീദ്, ജെ.എച്ച്.ഐ എം.കെ. സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ എസ്.ഐ കെ. ബാബുരാജി​െൻറ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. നീനാകുമാര്‍ മാംസത്തി​െൻറ സാമ്പ്ള്‍ ശേഖരിച്ച് മണ്ണുത്തി, തിരുവനന്തപുരം ലാബുകളിലേക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചതായി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ നീനാകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. രാവിലെ പഴയ പൊലീസ് സ്റ്റേഷൻ റോഡിൽ, സ്റ്റാളുകളിലേക്ക് മാടുകളെ അറക്കുന്ന സ്ഥലത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് ചത്ത പശുവിനെ അറുക്കുന്നത് ശ്രദ്ധയിൽപെട്ടത്. ജനങ്ങള്‍ പ്രതിഷേധം ഉയർത്തിയപ്പോൾ, പന്നിഫാമുകളിലേക്കെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോയി. എന്നാല്‍, ഈ മാംസം എത്തിയത് മാര്‍ക്കറ്റിലെ ബീഫ് സ്റ്റാളുകളില്‍ തന്നെയെന്ന് തുടരന്വേഷണത്തിൽ മനസ്സിലാക്കിയ ജനങ്ങള്‍ സ്റ്റാളുകൾക്കു മുന്നിൽ പ്രതിരോധം തീർത്തു. ഇതോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ജനം പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.