പേരാമ്പ്ര: കരിങ്കൽ ഖനനത്തിൽനിന്ന് ചെങ്ങോടുമലയെ സംരക്ഷിക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മൂലാടും സംരക്ഷണ സമിതിക്ക് രൂപംനൽകി. ഖനനം തുടങ്ങിയാൽ പ്രത്യക്ഷമായി ബാധിക്കുന്ന പ്രദേശമാണ് മൂലാട്. അതുകൊണ്ടുതന്നെ സ്ത്രീകൾ ഉൾപ്പെടെ 160ഒാളം ആളുകളാണ് കമ്മിറ്റിയിൽ എത്തിയത്. നരയംകുളം, ചെടിക്കുളം, കൂട്ടാലിട, കോളിക്കടവ് എന്നിവിടങ്ങളിൽ നേരത്തേ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പാലോളിമുക്ക്, കിഴക്കൻ മൂലാട്, ആവറാട്ടുമുക്ക് എന്നിവിടങ്ങളിൽ വരുംദിവസങ്ങളിൽ കമ്മിറ്റികൾക്ക് രൂപംനൽകും. ഈ കമ്മിറ്റികളുടെ നേതൃത്വത്തിൽ 18ന് കൂട്ടാലിടയിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. മൂലാട് കമ്മിറ്റി രൂപവത്കരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ഉഷ മലയിൽ അധ്യക്ഷത വഹിച്ചു. എ. ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.സി. ലിനീഷ്, ലിനീഷ് നരയംകുളം, ടി.എം. കുമാരൻ, കെ. ഷാലു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. സുനിൽ (കൺ), വി.സി. അമൽ (ചെയർ), കെ.സി. ശശി (ട്രഷ), കെ. വി. ഷിനു, പി.പി. സജീവൻ (ജോ. കൺ), ടി.എം. കുമാരൻ, അരുൺ മലയിൽ (വൈസ് ചെയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.