ടിപ്പുവിന് കൂട്ട് ഭീമൻ സുൽത്താൻ കോഴിക്കോട്: കൃഷിക്കാർ സംഘടിപ്പിച്ച കൂട്ടായ്മയിൽ ശ്രദ്ധനേടി കൊച്ചു ടിപ്പുവും ഭീമൻ സുൽത്താനും. സംസ്ഥാനത്തെ കൃഷിക്കാരുടെ 10 വാട്സ്ആപ് ഗ്രൂപ്പുകളിലെ രണ്ടായിരത്തോളം അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ച അഖില കൈരളി കർഷകസ്നേഹികൾ (എ.കെ.കെ.എസ്) സാമൂതിരി ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംഗമത്തിലാണ് ടിപ്പുവെന്ന കൊച്ചു മൂരിക്കുട്ടനും സുൽത്താൻ എന്ന കൂറ്റൻ പോത്തുമെത്തിയത്. കൊടുങ്ങല്ലൂർ മതിലകം പൂച്ചാലുംപറമ്പിൽ അമീറിെൻറ ഒാമനകളാണ് കാസർകോട് കുള്ളൻ ഇനത്തിൽപെട്ട ടിപ്പുവും ഹരിയാനയിലെ മുറെ ജനുസ്സുകാരനായ സുൽത്താനും. അഞ്ചടി ഉയരവും ഒമ്പതടി നീളവുമുള്ള സുൽത്താന് 1100 കിലോയാണ് തൂക്കം. സംസ്ഥാനത്തെ ഏറ്റവും സുന്ദരനായ പോത്ത് എന്ന ബഹുമതി കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് കൊടുങ്ങല്ലൂരിൽ സുൽത്താൻ ഏറ്റുവാങ്ങിയത് ഇൗയിടെയാണ്. ടിപ്പുവിെൻറ ഉയരം കഷ്ടിച്ച് 96 സെൻറിമീറ്റർ വരും. പക്ഷികളും മൃഗങ്ങളും ചെടികളുമെല്ലാം കൃഷിക്കാർ മേളയിൽ കൈമാറ്റം ചെയ്തു. സംഘടനയിൽപെട്ട മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മുൻ കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. ഷൈൻകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് രജി പത്തനംതിട്ട, സെക്രട്ടറി സജീഷ് കോഴിക്കോട് എന്നിവർ അവാർഡുകൾ നൽകി. സജീവ് തിരുക്കുളം നന്ദി പറഞ്ഞു. പടങ്ങൾ pk6, 7, 8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.