കോഴിക്കോട‌്: നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷെൻറ (കെ.ജി.എം.ഒ.എ) സ്നേഹാദരം. െഎ.എം.എ ഹാളിൽ നടന്ന സ്നേഹാദര ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും മന്ത്രി ഉപഹാരം സമ്മാനിച്ചു. കലക്ടർ യു.വി. ജോസിനെ ചടങ്ങിൽ ആദരിച്ചു. പേരാമ്പ്ര, ബാലുശ്ശേരി താലൂക്ക‌് ആശുപത്രികളിലേക്ക‌് സംഭാവന ചെയ്യുന്ന കുടിവെള്ള ശുചീകരണ യൂനിറ്റിെൻറ വിതരണോദ‌്ഘാടനവും നടന്നു. സംസ്ഥാന പ്രസിഡൻറ് ഡോ. എ.കെ. റഉൗഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ആർ.ബി. ജിതേഷ് കുമാർ, കെ.ഇ. സെബാസ്റ്റ്യൻ, പി. വിനോദ്, കെ. വേണുഗോപാലൻ, രമേശൻ, േഡാ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. ജിതേഷ് സ്വാഗതവും എം. കേശവനുണ്ണി നന്ദിയും പറഞ്ഞു. പൊതുജനാരോഗ്യ സെമിനാറിൽ ഡോ. കെ.പി. അരവിന്ദൻ വിഷയം അവതരിപ്പിച്ചു. ഡോ. വി. ജിതേഷ് മോഡറേറ്ററായിരുന്നു. കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോ. പി.എസ്. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഡോ. എം. മുരളീധരൻ, ടി.എൻ. സുരേഷ്, കമാൽ വരദൂർ, ഡോ. സന്തോഷ്, ഡോ. എം.എ. ഷാരോൺ എന്നിവർ സംസാരിച്ചു. photo: pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.