മന്ത്രി ടി.പി. രാമകൃഷ്ണൻ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു

കോഴിക്കോട്: . 85​െൻറ നിറവിലെത്തിയ എം.ടി. വാസുദേവൻ നായരെ കണ്ട് ആശംസ അറിയിക്കാനായിരുന്നു മന്ത്രിയുടെ സന്ദർശനം. ഞായറാഴ്ച രാവിലെ പത്തു മണിയോടെ എം.ടിയുടെ കൊട്ടാരം റോഡിലുള്ള 'സിതാര'യിൽ എത്തിയാണ് പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും മന്ത്രി പിറന്നാൾ-ഓണാശംസകൾ അറിയിച്ചത്. മലയാള സാഹിത്യ രംഗത്തെ മഹാ പ്രതിഭയാണ് എം.ടി. വാസുദേവൻ നായരെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തെയും വിശ്വാസത്തെയും അതി​െൻറ യഥാർഥരീതിയിൽ ജനങ്ങളിൽ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും മതനിരപേക്ഷമായ നിലപാടും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന സാഹിത്യ സൃഷ്ടികളാണ് എം.ടിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.