മിനി സിവിൽ സ്​റ്റേഷനു മുന്നിലെ ചളിക്കെട്ട് നീക്കൽ നടപടി വൈകുന്നു

മുക്കം: അഗസ്ത്യൻമുഴിയിലെ മിനി സിവിൽ സ്റ്റേഷ​െൻറ മുന്നിലെ ചളിക്കെട്ട് ഒഴിവാക്കൽ നീളുന്നു. മുക്കം കൃഷിഭവൻ, സബ്ട്രഷറി, ഉപജില്ല എ.ഇ.ഒ ഓഫിസ് എന്നിവ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷ​െൻറ മുന്നിലാണ് ചളി നിറഞ്ഞത്. മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച് 2016ലാണ് അഗസ്ത്യൻമുഴിയിൽ സ്ഥിതിചെയ്യുന്ന മുക്കം മിനി സിവിൽ സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. 2017ൽ കൃഷിഭവ​െൻറ ഓഫിസോടെയാണ് പ്രവർത്തനം തുടങ്ങിയത്. പിന്നിട് എ.ഇ.ഒ ഓഫിസ്, തുടർന്ന് ട്രഷറിയും മാറ്റി. രജിസ്ട്രാർ ഓഫിസും മാറ്റുന്നതിനുള്ള നടപടി പുരോഗമിച്ചുകൊണ്ടിരിക്കയാണ്. മുറ്റത്തെ ചളിമണ്ണ് മാറ്റി ഓഫിസിലേക്ക് വരുന്നവർക്ക് സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌. ചുറ്റുമതിൽ സ്ഥാപിച്ച് മിനി സിവിൽ സ്റ്റേഷൻ സുരക്ഷിതമാക്കണമെന്നും ആവശ്യമുണ്ട്. പാത്രം നൽകി മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് പാത്രങ്ങൾ വിതരണം ചെയ്തു. മുക്കം സഹകരണ ബാങ്കി​െൻറ സഹകരണത്തോടെയാണ് പദ്ധതി. വാർഡ് കൗൺസിലർ ബുഷ്റ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.കെ. രാജൻ അധ്യക്ഷത വഹിച്ചു. അബ്ദുല്ല മാസ്റ്റർ, എൻ.കെ. യാസർ, അജിത ടീച്ചർ, ഷാജു മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുല്ലത്തീഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. നസീമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.