മുറ്റവും മതിലും ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ

ഈങ്ങാപ്പുഴ: മഴയെ തുടർന്ന് വീടി​െൻറ മുറ്റവും മതിലും ഇടിഞ്ഞ് വൻ കുഴി രൂപപ്പെട്ടു. മയിലള്ളാംപാറയിൽ പെരുമ്പള്ളിൽ സാനുവി​െൻറ വീടാണ് അപകടാവസ്ഥയിലായത്. പത്തടിയോളം താഴ്ചയിലാണ് കുഴി. അടിഭാഗത്ത് ഒരാൾക്ക് കുനിഞ്ഞു കടന്നുപോകാവുന്നവിധം ഗുഹപോലെയാണ്. ഇതിൽ വലിയ പാറകളുമുണ്ട്. പാറകൾക്കിടയിലെ മണ്ണ് ഒഴുകിപ്പോയ നിലയിലാണ്. കനത്ത മഴയെ തുടർന്ന് ഭൂമിക്കടിയിൽകൂടിയുണ്ടായ നീരൊഴുക്കിൽ മണ്ണൊഴുകിയതാവാം ഇടിച്ചിലിന് കാരണമെന്ന് കരുതുന്നു. ശനിയാഴ്ച വൈകീട്ടാണ് കുഴി രൂപപ്പെട്ടത്. മതിലും മുറ്റത്തി​െൻറ കുറെ ഭാഗവും കാണുന്നില്ലെന്ന് കുട്ടികൾ പറഞ്ഞപ്പോഴാണ് മറ്റുള്ളവർ ശ്രദ്ധിച്ചത്. സാനുവി​െൻറ അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. വീടി​െൻറ തറയുടെ അടുത്തുവരെ ഇടിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗംകൂടി ഇടിയുമോ എന്ന ഭീതിയിലാണ് വീട്ടുകാരും പരിസരവാസികളും. തൽക്കാലം കുടുംബം ഇവിടെനിന്നു താമസം മാറ്റിയിരിക്കുകയാണ്. തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, പഞ്ചായത്ത്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജിയോളജി വകുപ്പിനെ ജോർജ് എം. തോമസ് എം.എൽ.എ വിവരം അറിയിച്ചു. അവർ തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചേക്കും. വെട്ടുകല്ല് കയറ്റിവന്ന ടിപ്പർ ലോറി മറിഞ്ഞു ഈങ്ങാപ്പുഴ: അരീക്കോടുനിന്ന് പുതുപ്പാടി മയിലള്ളാംപാറ മട്ടിക്കുന്നിലേക്ക് വെട്ടുകല്ല് കയറ്റിവന്ന ടിപ്പർ ലോറി മറിഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മട്ടിക്കുന്നിന് സമീപം റോഡിൽ മറിഞ്ഞത്. ആളപായമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.