സബ്​ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്

കോഴിക്കോട്: കോഴിക്കോട് ജില്ല തൈക്വാൻഡോ അസോസിയേഷ​െൻറ (കെ.ഡി.ടി.എ) നേതൃത്വത്തിൽ വി.കെ. കൃഷ്ണമേേനാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി. ചാമ്പ്യൻഷിപ്പിൽ ചേമഞ്ചേരി പോസിറ്റിവ് തൈക്വാൻഡോ ടീമും പന്തീരാങ്കാവ് സ്കൂൾ ഒാഫ് തൈക്വാൻഡോ ടീമും ഒന്നാം സ്ഥാനം പങ്കിട്ടു. ഫറോക്ക് സ്ട്രെങ്ത്ത് തൈക്വാൻഡോ ക്ലബാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 12 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ 120ഒാളം താരങ്ങൾ പെങ്കടുത്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. എ. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ മെംബർ എം. ഹാരിസ്, പി.സി. ഗോപിനാഥ്, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ഡി.ടി.എ പ്രസിഡൻറ് ശരത്കുമാർ സ്വാഗതവും സെക്രട്ടറി പി. ജ്യോതിഷ് നന്ദിയും പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.