വിളക്കാംതോട് സ്കൂളിന്​ മഴവിൽ ​െമാഴിയഴക്​

മുക്കം: ഒഴിവു സമയങ്ങളിൽ വിജ്ഞാനത്തിനും വിനോദത്തിനുമായി കുട്ടികളുടെ റേഡിയോ 'മഴവില്ല് 99.9 എഫ്. എം' വിളക്കാംതോട് എം.എ.എം.എൽ.പി ആൻഡ് യു.പി സ്കൂളിൽ പ്രക്ഷേപണം തുടങ്ങി. പൊതു വിജ്ഞാനം, സ്കൂൾ വാർത്തകൾ, കലാപരിപാടികൾ, ദിനാചരണങ്ങൾ, നാട്ടു വിശേഷങ്ങൾ, സ്കൂളിലെ താരം, ഇംഗ്ലീഷ് കോർണർ തുടങ്ങിയ സപ്തവർണ വിഭാഗങ്ങളായിട്ടാണ് മഴവില്ല് റേഡിയോ പരിപാടി ഒരുക്കിയിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും ഓരോ ക്ലാസുകാരാണ് അവതരണം നടത്തുന്നത്. മാസത്തിലൊരിക്കൽ ഇംഗ്ലീഷിൽ മാത്രമായും അവതരണമുണ്ട്. കുട്ടികൾക്ക് മികച്ച പിന്തുണയുമായി അധ്യാപകരും രക്ഷാകർത്താക്കളുമുണ്ട്. മഴവില്ല് 99.9 എഫ്.എമ്മി​െൻറ ലോഗോ പ്രകാശനം പ്രധാനാധ്യാപിക പി.ജെ. ആലീസ്, സ്വിച്ച് ഓൺ കർമം പി.ടി.എ പ്രസിഡൻറ് എം.എം ഷമീർ എന്നിവർ നിർവഹിച്ചു. ഉദ്ഘാടന ദിവസത്തെ റേഡിയോ ജോക്കികളായി നാലാം ക്ലാസിലെ വിദ്യാർഥിനികളായ അനീറ്റ ടി. വിൻസ​െൻറ്, എമിലിൻ മരിയ ജിയോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുന്ദമംഗലം ബി.ആർ.സി റിസോഴ്സ് പേഴ്സൻ സുഭാഷ് പൂനത്ത്, കോഒാഡിനേറ്റർ ശശി മാസ്റ്റർ, ഷേർളി ജോസഫ്, മിനി ജോൺ, ജോസഫ് തോമസ്, അഞ്ചു ജോസ്, ചിപ്പി രാജ്, ലെനി വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.