കൊടിയത്തൂർ പഞ്ചായത്തിൽ 'സ്വച്ഛ് സര്‍വേക്ഷന്‍'

കൊടിയത്തൂർ: പഞ്ചായത്തിൽ കേന്ദ്ര സർക്കാറി​െൻറ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ പദ്ധതി നടപ്പിലാക്കുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും, ആഗസ്റ്റ് എട്ടിന് ശുചീകരണ യജ്ഞം നടത്താനും ആരോഗ്യ പ്രവര്‍ത്തകരുടെയും സ്ഥാപന- ആരാധനാലയ മേധാവികളുടെയും പഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനമായി. സ്കൂള്‍ അസംബ്ലികളിൽ സ്വച്ഛ് ഭാരത് മിഷ‍​െൻറ സന്ദേശം നൽകാനും, ശുചിത്വ പരിശോധനക്കായി കര്‍മസേന രൂപവത്കരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, ശുചിത്വ മിഷന്‍ പ്രതിനിധി രാജേഷ്, സെക്രട്ടറി സി.പി. സുബൈര്‍, യു.പി. അബ്ദുറസാഖ്, റജ്ന ജോസഫ്, ആസാദ് എന്നിവര്‍ സംസാരിച്ചു. മെംബര്‍ ചേറ്റൂര്‍ മുഹമ്മദ് സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.