വീഴാൻ പാകത്തിൽ റോഡരികിലെ വൻമരങ്ങൾ; ജനം ഭീതിയിൽ

വെള്ളമുണ്ട: മഴക്കെടുതികൾക്ക് നേരിയ ശമനമായെങ്കിലും മണ്ണിടിഞ്ഞ ഭാഗങ്ങളിൽ വീഴാൻ പാകത്തിൽ നിരവധി മരങ്ങൾ നിൽക്കുന്നത് ജനത്തെ ഭീതിയിലാഴ്ത്തുന്നു. തരുവണ-നിരവിൽപുഴ റോഡരികിലാണ് പലഭാഗങ്ങളിലായി നിരവധി മരങ്ങൾ അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. റോഡ് വീതികൂട്ടുന്നതി​െൻറ ഭാഗമായി മണ്ണെടുത്ത ഭാഗങ്ങളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് വേരടക്കം പുറത്തായ വൻമരങ്ങൾ വീടിനും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കട്ടയാട്, എട്ടേനാൽ, പഴഞ്ചന, കണ്ടത്തുവയൽ, പന്ത്രണ്ടാം മൈൽ, കാഞ്ഞിരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം ഇരുപതോളം മരങ്ങൾ വീഴാൻ പാകത്തിൽ നിൽക്കുന്നുണ്ട്. മഴ തുടങ്ങിയതു മുതൽ നിരവധി മരങ്ങൾ കടപുഴകി പലതവണ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ നാലു വൻമരങ്ങളാണ് റോഡിലേക്ക് കടപുഴകിയത്. വൻമരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതിത്തൂണും ലൈനും തകർന്ന് വെള്ളമുണ്ട, തൊണ്ടർനാട് പ്രദേശങ്ങളിലെ നിരവധി ഭാഗങ്ങളിൽ ദിവസങ്ങളോളം വൈദ്യുതിബന്ധവും നിലച്ചു. കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി റോഡിലേക്ക് പതിക്കുന്നത് വൻ അപകടഭീഷണി ഉയർത്തുകയാണ്. മാനന്തവാടിയിൽനിന്ന് ഫയർഫോഴ്സെത്തി മണിക്കൂറുകൾക്കു ശേഷമാണ് ഓരോ തവണയും ഗതാഗതം പുനഃസ്ഥാപിക്കാനായത്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായതിനാൽ സദാ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. അടിഭാഗത്തെ മണ്ണ് മുഴുവനായി നീക്കംചെയ്തനിലയിൽ ഏതു നിമിഷവും വീഴാൻ പാകത്തിൽ ഇരുഭാഗത്തുമായി നിരവധി മരങ്ങളുള്ളതിനാൽ ആധിയോടെയാണ് ഇതുവഴി വാഹനയാത്രക്കാരുടെ സഞ്ചാരം. കണ്ടത്തുവയൽ, പഴഞ്ചന ഭാഗങ്ങളിൽ ദിവസങ്ങൾക്കുമുമ്പ് രാത്രിയിൽ മരം നിലംപതിച്ചപ്പോൾ തലനാരിഴക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. മരത്തി​െൻറ ചുറ്റുഭാഗത്തുനിന്ന് വേരടക്കം പുറത്താവുന്ന തരത്തിൽ മണ്ണ് നീക്കംചെയ്യുകയായിരുന്നു. മണ്ണെടുക്കുന്നതിന്ന് മുമ്പ് അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്നാണ് ചട്ടമെങ്കിലും അധികൃതരും കരാറുകാരനും അവഗണിക്കുകയായിരുന്നു. റോഡരികിലെ മരങ്ങൾ മുറിച്ചുനീക്കാൻ പി.ഡബ്ല്യു.ഡിക്ക് അധികാരമില്ലെന്നും കാറ്റിലും മഴയിലും മരം വീണാൽ അത് മുറിക്കാമെന്നുമാണ് അധികൃതരുടെ വാദം. കനത്ത മഴയിൽ ഉയരത്തിൽ നിൽക്കുന്ന മരച്ചുവട്ടിൽനിന്ന് ദിനംപ്രതി മണ്ണ് ഇടിഞ്ഞുതാഴാൻ തുടങ്ങിയതോടെ യാത്രക്കാരും റോഡരികിൽ താമസിക്കുന്ന പ്രദേശവാസികളും ഭീതിയിലാണ്. SATWDL2 ഏഴേനാൽ ടൗണിനരികിൽ കുറ്റിപ്പുറവൻ അബ്ദുല്ലയുടെ വീടിനു മുൻവശത്ത് വീഴാൻ പാകത്തിൽ നിൽക്കുന്ന മരം ഞാറുനടൽ ഉദ്ഘാടനം കൽപറ്റ: കുടുംബശ്രീ എൻ.ആർ.എൽ.എം തിരുനെല്ലി സ്പെഷൽ േപ്രാജക്ടി​െൻറ ഭാഗമായി ഞാറുനടൽ നടന്നു. തിരുനെല്ലി പഞ്ചായത്തിലെ മൂന്നാം വാർഡ് അരമംഗലത്തു സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തിൽ നാലേക്കർ തരിശുഭൂമിയിലാണ് ഞാറുനടൽ നടന്നത്. മുഴുവൻ പ്രാക്തന ഗോത്രവർഗ കുടുംബങ്ങളെയും കുടുംബശ്രീ സംഘടന സംവിധാനത്തിൽ കൊണ്ടുവരുന്നതിനും അവരിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും അനുയോജ്യവും സ്വീകാര്യവുമായ വരുമാനദായക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും പട്ടികവർഗ വികസനത്തിനുമായി നടപ്പാക്കുന്ന പ്രത്യേക േപ്രാജക്ടാണ് തിരുനെല്ലി സ്പെഷൽ പ്രോജക്ട്. ഇതി​െൻറ ഭാഗമായി ബ്രിഡ്ജ് സ്കൂളുകൾ, യൂത്ത് ക്ലബുകൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ, സംഘകൃഷി േപ്രാത്സാഹനം, കമ്യൂണിറ്റി കിച്ചൺ തുടങ്ങി വിവിധ മേഖലകളിൽ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. ഞാറുനടൽ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ റുഖിയ സൈനുദ്ദീൻ, വാർഡ് മെംബർമാരായ ബിന്ദു, ഹരീന്ദ്രൻ, എ.കെ. ജയഭാരതി, തിരുനെല്ലി സ്പെഷൽ പ്രോജക്ട് കോഒാഡിനേറ്റർ സായികൃഷ്ണൻ, അസി. കോഒാഒാഡിനേറ്റർ വിഷ്ണുപ്രസാദ് എന്നിവർ സംബന്ധിച്ചു. SATWDL1 തിരുനെല്ലി അരമംഗലത്ത് സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഞാറുനടൽ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു രാത്രിയാത്ര നിരോധനം: നടപടികൾ വേഗത്തിലാക്കാൻ ഭരണകൂടങ്ങൾ തയാറാവണം കൽപറ്റ: രാത്രിയാത്ര നിരോധനം പിൻവലിക്കാനും നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത യാഥാർഥ്യമാക്കാനുമുള്ള നടപടികൾ വേഗത്തിലാക്കാൻ ഭരണകൂടങ്ങൾ തയാറാവണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) കൽപറ്റ യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ വികസനത്തിനായി ചുരം റോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടിയുണ്ടാവണം. ഇൗ മാസം 12ന് കോഴിക്കോട്ട് നടക്കുന്ന എം.എസ്.എസ് ഉത്തരമേഖല പ്രവർത്തക സംഗമം വിജയിപ്പിക്കും. പ്രസിഡൻറ് മുണ്ടോളി പോക്കു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. അബ്ദുല്ല താനേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ. ഹർഷൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.പി. മുഹമ്മദ്, യൂത്ത് വിങ് ജില്ല സെക്രട്ടറി പി. മുഹമ്മദ് അജ്മൽ, സലീം അറക്കൽ, ഹംസ വട്ടക്കാരി, മങ്ങാടൻ പോക്കർ, ബഷീർ പുത്തുക്കണ്ടി, കെ. കുഞ്ഞമ്മദ്, ടി. ഹാരിസ്, എം.പി. ഹംസ, ജംഷീർ അറക്കൽ, വി. സാലിഫ് എന്നിവർ സംസാരിച്ചു. പി. കുഞ്ഞുട്ടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.