മാനന്തവാടി: കഞ്ചാവുമായി വയനാട് എൻജിനീയറിങ് കോളജിലെ രണ്ടു വിദ്യാർഥികൾ പിടിയിൽ. മൂന്നാം വർഷ വിദ്യാർഥി മലപ്പുറം രണ്ടത്താണി ഒടയപ്പുറത്ത് റാഫി (ദഹീൻ- 21), മലപ്പുറം കവനൂര്‍ തെരക്കാടന്‍ ടി.കെ. മുഹമ്മദ് അന്‍സാര്‍ (21) എന്നിവരാണ് തോൽപെട്ടി ചെക്ക്പോസ്റ്റിൽ പിടിയിലായത്. സഹപാഠികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് നൽകാനായി കഞ്ചാവ് കടത്തി കൊണ്ടുവരുന്നതിനിടെയാണ് റാഫി പിടിയിലാകുന്നത്. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചയോടെ നടത്തിയ വാഹന പരിശോധനയിലാണ് 25 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച KL 58 F52 18 ബുള്ളറ്റ് ബൈക്കും കസ്റ്റഡിയിൽ എടുത്തു. കുടകിൽ നിന്നാണ് കഞ്ചാവ് വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ കഞ്ചാവ് കൊണ്ടുവന്ന് വിദ്യാർഥികൾക്ക് നൽകിയതായാണ് സൂചന. വൈകീട്ട് അഞ്ചോടെയാണ് അന്‍സാര്‍ പിടിയിലായത്. ഇയാളുടെ കൈവശം സൂക്ഷിച്ച 25 ഗ്രാം കഞ്ചാവും എക്‌സൈസ് അധികൃതര്‍ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.