കോഴിക്കോട്: അസമില്‍ പൗരന്മാരെ അപരന്മാരാക്കുന്ന രീതിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ഇതിന് സുപ്രീംകോടതിയെ മറയാക്കുകയാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറന്ന നാട്ടില്‍ അപരന്മാരാക്കി അതൊരു സാമുദായിക വിഷയമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ ജാതിയുടെയും വര്ഗത്തിെൻറയും പേരില്‍ രണ്ടു തരക്കാരാക്കി മാറ്റി അതിലൂടെ ലാഭം കൊയ്യാനുള്ള നീക്കത്തിെൻറ ഭാഗമാണിത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഭരണം നഷ്ടമാവുമെന്ന് കണ്ടപ്പോള്‍ തന്ത്രങ്ങള്‍ ഒരുക്കുകയാണ്. നോട്ട് നിരോധനംകൊണ്ട് രാജ്യത്തെ സാമ്പത്തിക രംഗം തകര്‍ത്തതിനു ശേഷം ഇപ്പോള്‍ സാമുദായിക ചേരിതിരിവിനാണ് ശ്രമം. എട്ടിന് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അസം വിഷയം ചര്‍ച്ചക്കു വെക്കും. രാജ്യത്തെ നേരിട്ടു ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ക്കെതിരെ മതേതര കക്ഷികളുടെ യോജിപ്പ് സാധ്യമാവേണ്ടതുണ്ട്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ മതേതര കൂട്ടായ്മ രൂപപ്പെടണം. ഇടതുമുന്നണിയുടെ അഴകൊഴമ്പന്‍ രീതി ദേശീയരംഗത്ത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.