'എന്ന് സ്വന്തം മംഗള്‍യാന്‍' ഇന്ന്​ അരങ്ങിൽ

കോഴിക്കോട്: ആകാശ കൗതുകങ്ങളുടെ വിസ്മയക്കാഴ്ചയുമായി 'എന്ന് സ്വന്തം മംഗള്‍യാന്‍' ഞായറാഴ്ച അരങ്ങിലെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്തി​െൻറ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി എജുകെയറി​െൻറ ഭാഗമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വൈകീട്ട് 5.30ന് ടൗണ്‍ഹാളിൽ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. തിയറ്റര്‍ സാങ്കേതികതയും ശാസ്ത്രനടന വിസ്മയവും സമന്വയിപ്പിച്ച് നാടകരംഗത്തിനുതന്നെ അത്യപൂര്‍വ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ആകാശകഥകൾ അരങ്ങിലെത്തുന്നത്. ബഹിരാകാശ പേടകങ്ങളാണ് നാടകത്തിലെ കഥാപാത്രങ്ങള്‍. ചൊവ്വയെ ചുറ്റുന്ന ബഹിരാകാശ പേടകങ്ങളുടെ സമീപത്തേക്കു മംഗള്‍യാന്‍ എത്തുന്നതോടെയാണ് ഒരുമണിക്കൂർ ദൈർഘ്യമുള്ള നാടകം ആരംഭിക്കുന്നത്. മംഗള്‍യാന്‍ മറ്റു ബഹിരാകാശ പേടകങ്ങളെ പരിചയപ്പെടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവ പരമ്പരകളും നിമിഷങ്ങളുമാണ് നാടകത്തിലുള്ളത്. സുരേന്ദ്രന്‍ പുന്നശ്ശേരിയുടേതാണ് തിരക്കഥ. മംഗള്‍യാന്‍ എന്താണെന്നും അതുവഴി ലോകത്തിനു മുന്നില്‍ രാജ്യത്തി​െൻറ പ്രശസ്തി എത്രത്തോളം ഉയര്‍ന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, എജുകെയര്‍ കോഓഡിനേറ്റര്‍ യു.കെ. അബ്ദുന്നാസര്‍, ജാഫര്‍ രാരോത്ത്, സുരേന്ദ്രന്‍ പുന്നശേരി, യു.കെ. ഷാജില്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.