നാടി​െൻറ ഉത്സവമായി ​ഗ്രാമീണ കാർഷികോത്സവം

കുരുവട്ടൂർ: നാടി​െൻറ ഉത്സവമാക്കി ഉൗർച്ചത്തെളി മത്സരവും ഞാറു നടീലും. കുരുവട്ടൂർ സർവിസ് സഹ. ബാങ്കി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് ഗ്രാമീണ കാർഷികോത്സവത്തി​െൻറ ഭാഗമായി പുല്ലാളൂരിൽ കാർഷിക കൗതുകവും കന്നുകാലികളുടെ മാറ്റുരക്കലും നടന്നത്. വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിനാളുകളാണ് എത്തിയത്. കൊച്ചുകുട്ടികൾ മുതൽ ഏറെ പ്രായംചെന്നവർവരെ ചളിപ്പാടത്ത് കന്നുകൾക്കൊപ്പം കുതിച്ചോടിയത് കാണികളിൽ ആവേശം പകർന്നു. 16 കന്നുകളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരത്തിനെത്തിയത്. മന്ത്രി എ.കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. ഞാറു നടീൽ ഉദ്ഘാടനം എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ്, ബാങ്ക് ഡയറക്ടർ പി.എം. അബ്ദുറഹിമാൻ, സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ബി.ജെ.പി ജില്ല സെക്രട്ടറി സി.പി. സതീഷ്, എൻ.സി.പി മണ്ഡലം പ്രസിഡൻറ് മാണിയേരി ഭരതൻ, വൈസ് ചെയർമാൻ ടി.സി. കോയ, ജന. കൺവീനർ സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സമാപന യോഗത്തിൽ സംഘാടക സമിതി ചെയർപേഴ്സൻ കെ.ടി. ഹസീന അധ്യക്ഷത വഹിച്ചു. കുന്ദമംഗലം കോ ഒാപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് കെ.സി. അബു, കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ, കോർപറേഷൻ കൗൺസിലർ മുഹമ്മദ് ഷമീൽ തങ്ങൾ, പഞ്ചായത്ത് അംഗങ്ങളായ എ.സി. ശിഹാബുദ്ദീൻ, വി.പി. പങ്കജാക്ഷൻ, കൃഷി ഒാഫിസർ പി. ഇന്ദു, കെ.ടി. അബ്ദുൽ അസീസ് എന്നിവർ സമ്മാനവിതരണം നടത്തി. ഡയറക്ടർ എ.പി. മാധവൻ സ്വാഗതവും ജനറൽ മാനേജർ ടി. ജയറാണി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.