ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം

എകരൂല്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സജ്ജീകരിച്ച 40 ഹൈടെക് ക്ലാസ് മുറികള്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ക്കുള്ള പുരസ്‌കാരം നേടിയ സ്കൂളിലെ ചരിത്ര അധ്യാപകന്‍ കെ.സി. റിജുകുമാറിന് മന്ത്രി ഉപഹാരം നല്‍കി. ജില്ല പഞ്ചായത്ത്‌ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എജ്യുകെയറി​െൻറ ഉദ്ഘാടനം ഷക്കീല ടീച്ചര്‍ നിര്‍വഹിച്ചു. ടി.കെ. സുധീര്‍ കുമാർ, എ.കെ. ഗോപാലൻ, ഷിബി മങ്ങാട്, കെ.കെ. ഗഫൂര്‍, തൊളോത്ത് മുഹമ്മദ്‌, പ്രധാനാധ്യാപിക ഡെയ്സി സിറിയക് എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എന്‍. അജിത്‌ കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റെന്നി ജോര്‍ജ് നന്ദിയും പറഞ്ഞു. പുസ്തകം സ്വീകരിച്ചു നന്മണ്ട: അഭിമന്യുവി​െൻറ ജന്മനാടായ വട്ടവടയിലെ ലൈബ്രറിയിലേക്ക് പുരോഗമന കലാസാഹിത്യ സംഘം ശേഖരിച്ച പുസ്തകം ആകാശവാണി റിട്ട. പ്രോഗ്രാം എക്സിക്യൂട്ടിവ് അബ്ദുല്ല നന്മണ്ടയിൽനിന്ന് ഡോ. സി. നാരായണൻ (കാലിക്കറ്റ് വാഴ്സിറ്റി) ഏറ്റുവാങ്ങി. ഡോ. കെ. ദിനേശൻ, വി.ബി. നായർ, എം.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.