ജനറൽ ബോഡി

ഉേള്ള്യരി: വ്യാപാരി വ്യവസായി ഏകോപന സമിതി കന്നൂര് യൂനിറ്റ് നടത്തി. സമിതി വനിത വിങ് സംസ്ഥാന പ്രസിഡൻറ് സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സതീഷ് കന്നൂര് അധ്യക്ഷത വഹിച്ചു. ഷുക്കൂർ പൂനൂർ, രാജൻ കാന്തപുരം, സന്തോഷ് പുതുക്കുടി, സന്തോഷ് പുതുക്കേമ്പുറം, രവീന്ദ്രൻ ആലങ്കോട്, പി. രാജൻ, കടുക്കൈ ദേവദാസ്, എം. ആനന്ദൻ, എ.എം. ശങ്കരൻ, പ്രകാശൻ മഗലശേരി, സുരേഷ്കുന്ന നാട്ടിൽ, ലേഖ വിനോദ്, എ.എം. ഷൈനി എന്നിവർ സംസാരിച്ചു. അഭിനന്ദിച്ചു പേരാമ്പ്ര: പേരാമ്പ്രയിൽ ജോയിൻറ് ആർ.ടി.ഒ ഓഫിസ് അനുവദിച്ച കേരള സർക്കാറിനെയും മന്ത്രി ടി.പി. രാമകൃഷ്ണനെയും ഓൾ കേരള മോട്ടോഴ്സ് ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (എ.കെ.ഡി.എം.എസ്.എ) അഭിനന്ദിച്ചു. പേരാമ്പ്ര യൂനിറ്റ് രൂപവത്കരണ യോഗം അഷ്റഫ് നരിമുക്ക് ഉദ്ഘാടനം ചെയ്തു. കേളൻ നെല്ലിക്കോട് അധ്യക്ഷത വഹിച്ചു. സുധാകരൻ കരിമ്പനക്കൽ, കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽകുമാർ സ്വാമി (പ്രസി), ഇ. പ്രകാശൻ അൽറയ (സെക്ര), സുജിത്ത് ആഗ്നേയ് (ട്രഷ). അനുമോദനവും ഉപഹാര സമർപ്പണവും നന്മണ്ട: ജ്ഞാനപ്രദായനി എ.എൽ.പി സ്കൂളിൽനിന്നു എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ച സി. സ്വൽഹസിയ, ആർ.എസ്. നിരഞ്ജന എന്നീ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കപ്പള്ളി സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.വി. ഷാജി, കെ.പി. അനിൽകുമാർ, മാനേജർ ടി. സൗമീന്ദ്രൻ, സി. രാഘവൻ നായർ, എം.പി.ടി.എ ചെയർപേഴ്സൻ റീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.