കുടിവെള്ള ടാങ്ക് വിതരണം

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചന്ദ്രിക പൂമഠത്തിൽ അധ്യക്ഷത വഹിച്ചു. സി.കെ. രാമൻകുട്ടി, എം.സി. അനീഷ്, കെ. അനിത എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ശശി നന്ദിയും ക്ഷേമകാര്യ ചെയർപേഴ്സൻ ബിന്ദു കളരിയുള്ളതിൽ നന്ദിയും പറഞ്ഞു. ക്വാറി മാഫിയയും പൊലീസും ഒത്തുകളിക്കുന്നു -യുവമോർച്ച കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ഗ്രാമസഭ ചെങ്ങോട്ടുമല ക്വാറി മാഫിയ കൈയേറിയതുമായി ബന്ധപ്പെട്ട് കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പരാതി നൽകിയിട്ടും കേസ് എടുക്കാത്തത് ബാലുശ്ശേരി പൊലീസ്-ക്വാറി മാഫിയ ഒത്തുകളിയാെണന്ന് യുവമോർച്ച ആരോപിച്ചു. യോഗം യുവമോർച്ച സംസ്ഥാന സമിതി അംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു. രാജേഷ് പുതഞ്ചേരി അധ്യക്ഷ വഹിച്ചു. ആഗസ്റ്റ് ഏഴിന് ബാലുശ്ശേരിയിൽ ക്വാറി മാഫിയ-പൊലീസ്-സി.പി.എം കൂട്ടുകെട്ടിനെതിരെ പ്രതിക്ഷേധ ജ്വാല നടത്താൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.