നഗരത്തിലെ മാലിന്യം നീക്കിത്തുടങ്ങി

കൊയിലാണ്ടി: നഗരത്തിൽ ദുരിതമായി മാറിയ മാലിന്യക്കൂമ്പാരങ്ങൾക്ക് ഒടുവിൽ മോചനം. ശനിയാഴ്ച ഇവ നീക്കംചെയ്തു തുടങ്ങി. നഗരത്തി​െൻറ എല്ലാ ഭാഗങ്ങളിലുമായി, ആഴ്ചകളായി കെട്ടിക്കിടക്കുകയായിരുന്നു ഇവ. മഴയിൽ കുതിർന്ന മാലിന്യത്തിൽനിന്ന് ദുർഗന്ധവും പുറപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 'മാധ്യമം' ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. കൊയിലാണ്ടി നഗരസഭ രജത ജൂബിലി തിളക്കത്തിൽ കൊയിലാണ്ടി: ഗ്രാമപഞ്ചായത്തിൽനിന്ന് നഗരസഭയിലേക്ക് കൊയിലാണ്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ട് കാൽ നൂറ്റാണ്ട്. രജതജൂബിലി വികസന കുതിപ്പി​െൻറ ഉത്സവമാക്കി, വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25 വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, സിമ്പോസിയങ്ങൾ, ചർച്ച ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കും. 25 വികസന പദ്ധതികൾ നടപ്പാക്കും. നഗര ഹൃദയത്തിൽ 17 കോടി ചെലവിൽ ഷോപ്പിങ് കോംപ്ലക്സ്, കൊല്ലം ടൗണിൽ അഞ്ചു കോടിയുടെ ഫിഷ് മാർക്കറ്റ്, ശാസ്ത്രീയ അറവുശാല, പൊതുശ്മശാനം എന്നീ പദ്ധതികൾ രൂപവത്കരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറി​െൻറ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 85 കോടിയുടെ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. രജത ജൂബിലിയുടെ ഉദ്ഘാടനം ആഗസ്റ്റ് 11ന് മന്ത്രി ടി.പി. രാമകൃഷ്ണനും ഓണം-ബക്രീദ് വിപണനമേള ഉദ്ഘാടനം 17ന് മന്ത്രി എ.കെ. ശശീന്ദ്രനും നിർവഹിക്കും. 11ന് കണ്ണൂർ സൗപർണികയുടെ നാട്ടരങ്ങ്, 17ന് കുടുംബശ്രീ കലാമേള, 21ന് ഫോക്ലോർ കലാപരിപാടികൾ, 23ന് 'ഇശൽ നിലാവ്' മാപ്പിള കലാമേള എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. സുന്ദരൻ, വി.കെ. അജിത, ദിവ്യ ശെൽവരാജ്, കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി, കെ.വി. സുരേഷ്, എം. സുരേന്ദ്രൻ, നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ എന്നിവരും പങ്കെടുത്തു. ഓണം-ബക്രീദ് ഫെയർ തുടങ്ങി കൊയിലാണ്ടി: സംസ്ഥാന കരകൗശല വികസന കോർപറേഷ​െൻറ കോഴിക്കോട് ശാഖ കൈരളി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഓണം-ബക്രീദ് ഫെയർ ടൗൺ ഹാളിൽ തുടങ്ങി. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഗിരീശൻ, കെ.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.