വന്യമൃഗശല്യം: എൽ.ഡി.എഫ് നാളെ ​േറഞ്ച് ഓഫിസ് ഉപരോധിക്കും

പേരാമ്പ്ര: വന്യമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച എൽ.ഡി.എഫ് മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കും. പേരാമ്പ്ര എസ്റ്റേറ്റ്, മുതുകാട്, പെരുവണ്ണാമൂഴി, പന്നിക്കോട്ടൂർ, ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വന്യമൃഗശല്യം നിരന്തരമായ സാഹചര്യത്തിലാണു സമരം. ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, യുവജനതാദൾ അഖിലേന്ത്യ പ്രസിഡൻറ് സലീം മടവൂർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക നേതാക്കളായ പി.സി. സുരാജൻ, ബിജു ചെറുവത്തൂർ എന്നിവർ അറിയിച്ചു. സാഹിത്യ ക്വിസ് പേരാമ്പ്ര: വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആഗസ്റ്റ് 10 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പേരാമ്പ്ര ബി.ആര്‍.സിയില്‍ സാഹിത്യ ക്വിസ് സംഘടിപ്പിക്കുന്നു. പെങ്കടുക്കുന്നവർ അന്നേദിവസം രണ്ടു മണിക്ക് മുമ്പായി പേരാമ്പ്ര ബി.ആര്‍.സിയില്‍ എത്തണമെന്ന് വിദ്യാരംഗം ഉപജില്ല കോഒാഡിനേറ്റര്‍ വി.എം. അഷ്റഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.