പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തും -മന്ത്രി ടി.പി

പേരാമ്പ്ര: പട്ടികജാതി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര ചേർമല കോളനിയിൽ ബ്ലോക്ക് പഞ്ചായത്തി​െൻറ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഏഴ് വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ രണ്ടര ലക്ഷം വീടുകളുടെ പണി പൂർത്തിയാക്കും. എല്ലാവർക്കും വീടെന്നതാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോളനി സമഗ്ര പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറി, സാംസ്കാരിക വേദി, വർക്ക് ഷെഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കുകയാണ്. കോളനിയിൽ വീടില്ലാത്ത 13 കുടുംബങ്ങൾക്കും വീടുനിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോളനിയിലെ സി.എം. അബുവിന് താക്കോൽ നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ഫസ്റ്റ് ക്ലാസോടെ പാസായ അബുവി​െൻറ മകൾ അശ്വതിയെ ചടങ്ങിൽ അനുമോദിച്ചു. കേരള സർവകലാശാലക്ക് കീഴിലുള്ള കാലടി കോളജിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടുള്ള അശ്വതിയുടെ തുടർപഠനത്തിനുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസർ അനീഷ് വി. നായർ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ, പേരാമ്പ്ര പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൻ പി.എം. ലതിക, മെംബർ മിനി പൊൻപാറ, വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. വി.കെ. സുനീഷ് സ്വാഗതവും സംഘാടക സമിതി കൺവീനർ സി.എം. രാഹുൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.