ജൈവവളം വിതരണം

കൊടിയത്തൂർ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാളികേര വികസന ബോർഡ് ചെറുവാടി നാളികേര ഉല്‍പാദക സംഘത്തിന് 2018-19 വര്‍ഷത്തേക്ക് അനുവദിച്ച ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. നാളികേര ഉല്‍പാദക സംഘം ചെയര്‍മാന്‍ എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വളം വിതരണോദ്ഘാടനം കേരഫെഡ് വൈസ്ചെയര്‍മാന്‍ ഇ. രമേശ്ബാബു നിർവഹിച്ചു. വാര്‍ഡ് മെംബർ ചേറ്റൂര്‍ മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍, ടി.പി.സി. മുഹമ്മദ്, കൃഷി അസി. സഫര്‍ എന്നിവർ സംസാരിച്ചു. ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു ഓമശ്ശേരി: നിലാവ് അസ്തമിക്കാത്ത മണ്ഡലം പദ്ധതി പ്രകാരം കൊടുവള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ലോമാസ്റ്റ് ലൈറ്റ് മുടൂരിൽ കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ടി.ടി. മനോജ് കുമാർ, വസന്ത രാജേന്ദ്രൻ, ഒ.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ കെ.കെ. രാധാകൃഷ്ണൻ സ്വാഗതവും എം. സത്യപാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.