താമരശ്ശേരി: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിെൻറ നേതൃത്വത്തില്‍ വീട് നിർമിച്ചുനല്‍കും. വീടിെൻറ പ്ലാന്‍ കാരാട്ട് റസാഖ് എം.എൽ.എ ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറി. കട്ടിപ്പാറ കരിഞ്ചോല ഭവന പുനരധിവാസ കമ്മിറ്റിയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, സ്‌കൗട്ട് സ്റ്റേറ്റ് അസി. കമീഷണര്‍ രാമചന്ദ്രന്‍, കെ.പി. അനില്‍കുമാർ, വി.ഡി. സേവ്യർ, ജില്ല െട്രയിനിങ് കമീഷണര്‍ എം.ഇ. ഉണ്ണികൃഷ്ണൻ, ജ്യോതി ലക്ഷ്മി, ഷംസുദ്ദീൻ, എം.എം. സതീഷ് കുമാർ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലയിലെ ആറു സബ്ജില്ലകളിലെയും സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ ധനശേഖരണം നടത്തിയിരുന്നു. photo: TSY Bhavana padthathi plan kaimarunoo.JPG സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിെൻറ നേതൃത്വത്തില്‍ നിർമിക്കുന്ന വീടിെൻറ പ്ലാന്‍ കാരാട്ട് റസാഖ് എം.എൽ.എ ജില്ല കലക്ടര്‍ യു.വി. ജോസിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.