പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ ഹൈടെക് ക്ലാസ്​ മുറികൾ ഉദ്ഘാടനം ചെയ്തു

സർക്കാർ സ്കൂളുകളുടേത് അത്ഭുതകരമായ മുന്നേറ്റം -മന്ത്രി ടി.പി. രാമകൃഷ്ണൻ പൂനൂർ: നമ്മുടെ സർക്കാർ സ്കൂളുകൾക്ക് സമീപകാലങ്ങളിൽ ഉണ്ടായത് അത്ഭുതകരമായ മുന്നേറ്റമാണെന്ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 40 ക്ലാസ്മുറികൾ ഹൈടെക് ആയതിലൂടെ ഈ സ്കൂളിലെ വിദ്യാർഥികൾക്ക് ലോകത്തെവിടെയുമുള്ള അറിവുകൾ ആർജിെച്ചടുക്കാൻ അവസരം ലഭിക്കുന്നു. മതനിരപേക്ഷതയിലൂന്നി ജീവിക്കണമെന്നും ലഹരിപദാർഥങ്ങളോട് അടുക്കുകപോലും ചെയ്യരുതെന്നും വിദ്യാർഥികളോട് അദ്ദേഹം അഭ്യർഥിച്ചു. ജില്ലയിലെ മികച്ച എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. റിജുകുമാർ, ഭൂമിത്രസേന ക്ലബ് കൺവീനർ പി. രാമചന്ദ്രൻ എന്നിവരെ മെമേൻറാ നൽകി ആദരിച്ചു. ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി. ഷക്കീല ടീച്ചർ, പി.ടി.എ പ്രസിഡൻറ് എൻ. അജിത്കുമാർ, പ്രിൻസിപ്പൽ റെന്നി ജോർജ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സുധീർ, എ.കെ. ഗോപാലൻ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം തൊളോത്ത് മുഹമ്മദ്, പ്രധാനാധ്യാപിക ഡെയ്സി സിറിയക്, ഗഫൂർ ചാലിൽ, ശിബി മങ്ങാട്, വി. അബ്ദുൽ ബഷീർ, എം. മുഹമ്മദ് അഷ്റഫ്, എസ്. നിഷിത, പി.ജെ. മേരി ഹെലൻ എന്നിവർ സംസാരിച്ചു. photo: GHSS POONUR HITECH INAUG 4.jpg പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.