kc lead ജീവനത്തിലൂടെ അർബുദരോഗികൾക്കൊരുങ്ങുന്നു; ഉല്ലാസകേന്ദ്രവും ഹെൽപ് ഡെസ്കും

കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീയുടെ സ്ത്രീകൾക്കായുള്ള സമഗ്ര അർബുദനിവാരണ പദ്ധതിയായ ജീവനത്തിനു കീഴിൽ അർബുദരോഗികൾക്കായി റിക്രിയേഷൻ സ​െൻറർ, യോഗ സ​െൻറർ, ഹെൽപ് ഡെസ്ക് തുടങ്ങിയവ ഒരുങ്ങുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന ജീവനത്തി​െൻറ നാലാം ഘട്ടത്തിലാണ് പുതിയ പദ്ധതികൾ നടപ്പാക്കുക. ഇതിനായി കോർപറേഷൻ 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അർബുദരോഗികളുടെ സാന്ത്വനം മുൻനിർത്തിയുള്ള പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമാണ് നാലാംഘട്ടത്തിൽ ഊന്നൽ നൽകുന്നത്. അർബുദ ചികിത്സയെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കുന്നതിനും മികച്ച മാർഗനിർദേശങ്ങൾ തേടുന്നതിനുമായി സ്ഥിരം ഹെൽപ് ഡെസ്ക് ആണ് സ്ഥാപിക്കുക. കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ജീവനത്തി​െൻറ മൂന്നാം ഘട്ട മെഗാ ക്യാമ്പ് ശനിയാഴ്ച സമാപിച്ചു. ഈ ഘട്ടത്തിൽ 10 പൊതു ക്യാമ്പുകളും നാല് പ്രത്യേക ക്യാമ്പുകളും മൂന്ന് മെഗാ മെഡിക്കൽ ക്യാമ്പുമാണ് സംഘടിപ്പിച്ചത്. വിവിധ ക്യാമ്പുകളിലായി 3000ത്തിലേറെ പേർ പരിശോധനക്കെത്തി. ഇതിൽ 156 പേർക്ക് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഞ്ജീവനി ടെലിമെഡിസിൻ യൂനിറ്റി​െൻറ നേതൃത്വത്തിൽ സ്ക്രീനിങ് നടത്തി. ക്യാമ്പി​െൻറ വിശദ റിപ്പോർട്ട് ഈ മാസം അവസാനം പ്രകാശനം ചെയ്യും. 40 ലക്ഷം രൂപയാണ് മൂന്നാംഘട്ടത്തിനായി ചെലവഴിച്ചത്. ഇതി​െൻറ ഭാഗമായി 350ലേറെ ബ്രസ്റ്റ് ബ്രിഗേഡ് വളൻറിയർമാർക്ക് പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണവുമുണ്ടായിരുന്നു. സമാപന ക്യാമ്പ് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. െതക്കേപ്പുറം െറസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് പി. മമ്മ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത രാജൻ, സി.ഡി.എസ് ചെയർപേഴ്സൻമാരായ എൻ. ജയഷീല, ഒ. രജിത, ടി.കെ. ഗീത, കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, പി.സി. ലത്തീഫ് എന്നിവർ സംസാരിച്ചു. േപ്രാജക്ട് ഓഫിസർ എം.വി. റംസി ഇസ്മയിൽ സ്വാഗതവും കുടുംബശ്രീ ഗവേഷണ പരിശീലന സ്ഥാപനമായ ഏക്സാത്ത് പ്രസിഡൻറ് ടി. വിനീത നന്ദിയും പറഞ്ഞു. ജീവനം പദ്ധതിയുടെ ഒന്നാം ഘട്ടം 2012ലും രണ്ടാം ഘട്ടം 2015ലും മൂന്നാംഘട്ടം 2018 ഫെബ്രുവരിയിലുമാണ് തുടങ്ങിയത്. ഇതിനകം വിവിധ ക്യാമ്പുകളിലായി 11,000ത്തിലധികം പേർ പരിശോധനക്ക് വിധേയരായി. രോഗികൾക്ക് മരുന്ന്, വിദഗ്ധ ചികിത്സ, കീമോതെറപ്പി, സർജറി തുടങ്ങിയവയാണ് ജീവനത്തിലൂടെ ഒരുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.