ഒമ്പത്​ വയസ്സുകാരനെ പൊള്ളലേൽപിച്ച​ മാതാവ്​ അറസ്​റ്റിൽ

അമ്പലപ്പുഴ: ഒമ്പതുവയസ്സുകാരനെ തീപ്പൊള്ളലേൽപിച്ച മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാനം വൃക്ഷവിലാസം തോപ്പ് നിഷയെയാണ് (27) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. കഴിഞ്ഞദിവസം ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ ഇടത് കൈപ്പത്തിയിൽ പൊള്ളൽകണ്ട് അേന്വഷിച്ചപ്പോഴാണ് വിറകുകൊള്ളികൊണ്ട് അമ്മ പൊള്ളിച്ച വിവരം പുറത്തായത്. തുടർന്ന് കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചൈൽഡ് ലൈനിൽ പരാതി നൽകി. ഇവർ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.