മൊബൈൽ മോഷ്​ടാവ്​ പിടിയിൽ

എലത്തൂർ: മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിവന്ന ആളെ പൊലീസ് പിടികൂടി. ഇടിമുഴിക്കൽ സ്വദേശി സി.കെ. രജീഷിനെയാണ് പാവങ്ങാട്ടുവെച്ച് എലത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്നു മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. എസ്.െഎമാരായ രാധാകൃഷ്ണൻ, സിവിൽ പൊലീസ് ഒാഫിസർമാരായ രൂപേഷ്, രാജേഷ്, രഞ്ജിത്ത്, ലിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.