കാരക്കുറ്റി ജി.എല്‍.പി സ്കൂളിന് പ്രിൻറര്‍ നല്‍കി

കൊടിയത്തൂർ: പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതി‍​െൻറ ഭാഗമായി കാരക്കുറ്റി ഗവ. എല്‍.പി സ്കൂളിന് കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്ക് പ്രിൻറർ നൽകി. ബാങ്ക് പ്രസിഡൻറ് ഇ. രമേശ്ബാബു ഹെഡ്മിസ്ട്രസ് ഇ.പി. ഹസീനക്ക് പ്രിൻറര്‍ കൈമാറി. പി.ടി.എ പ്രസിഡൻറ് ശീതള്‍ കാരക്കുറ്റി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ്, ഡയറക്ടര്‍ നാസര്‍ കൊളായി, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ്, ബിജു, ഗിരീഷ് കാരക്കുറ്റി, റസാക്ക് കൊടിയത്തൂര്‍, വി. ബിലാല്‍, മുഹമ്മദ്കുട്ടി പൂളക്കത്തൊടി, സി.വി. അബ്ദുറഹിമാന്‍, അബ്ദുൽ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.