കോടഞ്ചേരി: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കും കൃഷിനാശം നേരിട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും സൗജന്യ റേഷനോ ദുരിതാശ്വസ സാമ്പത്തിക സഹായമോ നൽകാതെ സർക്കാർ അവഗണിക്കുന്നതിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി . മലയോര മേഖലയിൽ വൻ ആൾനാശവും കൃഷിനാശവും പ്രകൃതിക്ഷോഭവും ഉണ്ടായിട്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കാത്തത് ഫാഷിസമാണെന്ന് കമ്മിറ്റി ആരോപിച്ചു. ദുരിതബാധിതരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ 11ന് കോടഞ്ചേരി വില്ലേജ് ഓഫിസിനുമുമ്പിൽ പ്രതിഷേധ ധർണ നടത്താൻ യോഗം തിരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.