ഹൈവേയിലെ പാതാളക്കുഴി പൊലീസ്​ മുൻകൈയെടുത്ത് അടച്ചു

ഗൂഡല്ലൂർ: . ഗൂഡല്ലൂർ നഗരത്തി​െൻറ ഹൃദയഭാഗത്ത് ദേശീയപാതയിൽ രൂപപ്പെട്ട കുഴികളാണ് ട്രാഫിക് പൊലീസ് പൊതുജന സഹായത്തോടെ മെറ്റൽ നിരത്തി ഗതാഗതയോഗ്യമാക്കിയത്. പഴയ ബസ്സ്റ്റാൻഡിലെ സിഗ്നൽ ഭാഗത്തും പഴയ യൂനിയൻ ബാങ്കിന് എതിർവശത്തുമാണ് കുഴികൾ രൂപപ്പെട്ടത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. രണ്ടാഴ്ചയിലേറെയായി ഈ കുഴികൾ രൂപപ്പെട്ടിട്ട്. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഹൈവേവകുപ്പ് തിരിഞ്ഞുനോക്കിയില്ല. ഇതേത്തുടർന്നാണ് പൊലീസ് തന്നെ മുൻകൈയെടുത്ത് കുഴികൾ അടച്ചത്. GDR WORK ഗൂഡല്ലൂർ നഗരത്തിൽ പഴയ യൂനിയൻ ബാങ്കിനു എതിർവശത്തെ കുഴി പൊലീസ് അടപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.