ആഘോഷങ്ങളില്ലാതെ എം.ടിക്ക് ഒരു പിറന്നാൾ കൂടി

കോഴിക്കോട്: ആഘോഷവും ആരവങ്ങളുമില്ലാതെ മലയാളത്തി​െൻറ സാഹിത്യ ചക്രവർത്തി എം.ടി. വാസുദേവൻ നായർക്ക് 85ാം പിറന്നാൾ. കൊട്ടാരം റോഡിലെ 'സിതാര'യിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സദ്യ കഴിച്ചുവെന്നതൊഴിച്ചാൽ സാധാരണ ദിനം മാത്രമായിരുന്നു അദ്ദേഹത്തിന്. എന്നാൽ, നേരിട്ടും ഫോണിലൂടെയും ആശംസകളുമായി നിരവധി പേരെത്തി. 1933ൽ ഒറ്റപ്പാലത്തിനടുത്ത് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എം.ടി. വാസുദേവൻ നായർ ജനിച്ചത്. കർക്കടകത്തിലെ ഉത്രട്ടാതിയാണ് ജന്മനക്ഷത്രം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ജൂലൈ 15നാണ് ജന്മദിനം. അന്നും ആഘോഷമില്ലാതെ കടന്നുപോയി. ഒരിക്കലും പിറന്നാളാഘോഷിച്ച് ശീലമില്ലാത്ത എം.ടിക്ക് അതിന് തേൻറതായ കാരണവുമുണ്ട്. ബാല്യത്തിലെ പ്രാരബ്ധങ്ങൾക്കും പട്ടിണിക്കുമിടയിൽ പിറന്നാൾ സദ്യക്കുപകരം പതിവുപോലെ കഞ്ഞികുടിച്ച് വിശപ്പുമാറ്റേണ്ടിവന്നു. ആഘോഷങ്ങളൊന്നും അന്നുമില്ല, ഇന്നുമില്ല. വ്യാഴാഴ്ച നവതിയാഘോഷിച്ച ഗാന്ധിയൻ തായാട്ട് ബാല​െൻറ സന്ദർശനം പിറന്നാൾ ദിനത്തെ വേറിട്ടതാക്കി. രണ്ടു പിറന്നാളുകാരുടെ കൂടിക്കാഴ്ചയായിരുന്നു അത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, പി.കെ. ഗോപി, പി.വി. ഗംഗാധരൻ, ഇളയിടത്ത് വേണുഗോപാൽ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവരും ആശംസ േനരാൻ വീട്ടിലെത്തി. തമിഴിലെ പ്രശസ്ത കവി വൈരമുത്തു ഉൾെപ്പടെ നിരവധി പേർ ഫോണിൽ വിളിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ എം.ടിക്ക് ആശംസകൾ നേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.