'ചിൽ' ഒന്നാം ദിനം തന്നെ ഹിറ്റ്​

കോഴിക്കോട്: കെ.എസ്.ആർ.ടി.സി പുതുതായി ഏർപ്പെടുത്തിയ ചിൽ ബസ് കോഴിക്കോട് മേഖലയിൽ ഒന്നാം ദിനം തന്നെ കലക്ഷനിൽ ഹിറ്റായി. 3,84,593 രൂപയാണ് ബുധനാഴ്ച നടത്തിയ 20 സർവിസിൽ നിന്ന് നേടിയത്. പൊതുഗതാഗത രംഗത്ത് മേധാവിത്വം സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സിയുടെ 'കണക്ടിങ് കേരള' പദ്ധതിയുടെ ഭാഗമായാണ് 'ചിൽ ബസ്' തുടങ്ങിയത്. കോഴിക്കോട് മേഖലയിൽ കഴിഞ്ഞ ദിവസം പരീക്ഷണാർഥം നടത്തിയ ഒാട്ടത്തിൽ സർവിസ് വൻ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസുകളെല്ലാം നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ്. ഒാരോ മണിക്കൂറിലും ബസുള്ളത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചിൽ ബസുകളായി മാറ്റിയേപ്പാൾ ഇവയുടെ ഉൾഭാഗത്ത് അടക്കം അധികൃതർ മാറ്റങ്ങൾ വരുത്തി. കോഴിക്കോട്-എറണാകുളം റൂട്ടിൽ പത്തും കോഴിക്കോട്-പാലക്കാട് റൂട്ടിൽ അഞ്ചും കോഴിക്കോട്-മലപ്പുറം-നെടുമ്പാശ്ശേരി റൂട്ടിൽ അഞ്ചും ബസുകളാണ് ഒാരോ മണിക്കൂർ ഇടവിട്ട് സർവിസ് നടത്തിയത്. വരും ദിവസങ്ങളിൽ എണ്ണം വർധിപ്പിക്കും. കോഴിക്കോട്ടുനിന്നുള്ള ചിൽ ബസുകളെട എണ്ണം 40 ആക്കി ഉയർത്തും. പകൽ ഒാരോ മണിക്കൂർ ഇടവേളയിൽ ഒാടുന്ന ബസ് രാത്രി 12 മുതൽ രണ്ടുമണിക്കൂറിലാണ് സർവിസ് നടത്തുക. കാസർകോേട്ടക്ക് അടക്കം ബുധനാഴ്ച വൈകീട്ട് സർവിസ് തുടങ്ങി. യാത്രക്കാർക്ക് ഓൺലൈൻ ബുക്കിങ് സംവിധാനമുണ്ട്. അതിനിടെ, എറണാകുളം ബസുകൾ നെടുമ്പാശ്ശേരി വഴി പോകുന്നത് കാരണം യാത്രക്കാർ നഷ്ടപ്പെടുന്നതായും കലക്ഷൻ കുറയുന്നതായും യൂനിയൻ നേതാക്കൾ പറയുന്നു. `
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.