ആസിമി​െൻറ തുടർപഠനം: ദേശീയ മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ്​ യു.പി സർക്കാറിന്​

കോഴിക്കോട്: ഇരുകൈകളുമില്ലാത്ത ഒാമശ്ശേരി വെളിമണ്ണ സ്വദേശി ആസിമി​െൻറ തുടർപഠന കാര്യത്തിൽ ഇടപെടണെമന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ദേശീയ മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ് യു.പി സർക്കാറിന്. സാമൂഹിക പ്രവർത്തകൻ കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ സമർപ്പിച്ച ഹരജിയിലുള്ള ഉത്തരവിലാണ് കേരളത്തിന് പകരം ഉത്തർപ്രദേശിനെ എതിർകക്ഷിയായി കാണിച്ചത്. കേരള സർക്കാറിനുള്ള നിർദേശം ക്ലറിക്കൽ തെറ്റു കാരണം യു.പി ഭിന്നശേഷി ശാക്തീകരണ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാകുകയായിരുന്നു. ആസിം പഠിച്ച വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്നായിരുന്നു അപേക്ഷ. എട്ടാഴ്ചക്കകം ആവശ്യമായ നടപടി സ്വീകരിക്കണെമന്നാണ് ഉത്തരവിലുള്ളത്. അതേസമയം, ഉത്തരവിലെ നിയമാധികാരം യു.പിക്കുപകരം കേരളമാക്കി തിരുത്തുെമന്നാണ് ദേശീയ മനുഷ്യാവകാശ കമീഷൻ ഒാഫിസിൽ നിന്നുള്ള വിശദീകരണം. വെളിമണ്ണ യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യണെമന്ന ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് സംസ്ഥാന സർക്കാറി​െൻറ അപ്പീലിനെതുടർന്ന് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.