അസമിൽ ഹിന്ദുത്വ അജണ്ട അനുവദിക്കരുത് ​-​െഎ.എൻ.എൽ

കോഴിക്കോട്: അസമിൽനിന്ന് 40 ലക്ഷം പൗരന്മാരെ വിദേശീയരെന്ന് മുദ്രകുത്തി നാടുകടത്താനുള്ള സംഘ്പരിവാറി​െൻറ ആസൂത്രിത നീക്കം ജനാധിപത്യ, മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും പരാജയപ്പെടുത്തണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 10 ശതമാനം പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരും നിയമവിരുദ്ധ കുടിയേറ്റക്കാരുമായി ചിത്രീകരിക്കാനുള്ള ശ്രമം ആർ.എസ്.എസി​െൻറ ആസൂത്രിത പദ്ധതിയാണ്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സാമുദായിക ധ്രുവീകരണത്തിനുവേണ്ടി അസമിലെ ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന ഹിന്ദുത്വ ശക്തികളുടെ അജണ്ട തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ, ബി. ഹംസ ഹാജി, ഡോ. എ.എ. അമീൻ, എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ, നാസർ കോയ തങ്ങൾ, എം.എം. സുലൈമാൻ, ബഷീർ ബഡേരി, എൻ.കെ. അബ്ദുൽ അസീസ്, സി.പി. അൻവർ സാദത്ത്, അജിത് കുമാർ ആസാദ്, ചാരംമൂട് സാദാത്ത്, സുബൈർ പടപ്പിൽ, അഡ്വ. ഷമീർ പയ്യനങ്ങാടി, കുഞ്ഞാവുട്ടി കാദർ, ഫാസിൽ അമീൻ, പുളിക്കൽ മൊയ്തീൻകുട്ടി, കാഞ്ഞിരത്തിങ്ങൽ ജെയിംസ്, എ.എൽ.എൻ. ഖാസിമി, ജലീൽ ഹാജി വെളിയേങ്കാട്, മുഫീദ് കൂരിയാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.