സ്വാശ്രയ കോളജുകാർക്കും സെനറ്റിൽ പ്രാതിനിധ്യം വേണം -എസ്​.എഫ്​.സി.ടി.എ

കോഴിക്കോട‌്: സ്വാശ്രയ കോളജുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സർവകലാശാല െസനറ്റുകളിൽ പ്രാതിനിധ്യം നൽകണെമന്ന് സെൽഫ‌് ഫിനാൻസിങ‌് കോളജ‌് ടീച്ചേഴ‌്സ‌് ആൻഡ‌് സ‌്റ്റാഫ‌് അസോസിയേഷൻ (എസ്.എഫ്.സി.ടി.എ) ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടിമകളെപ്പോലെയാണ് സ്വാശ്രയകോളജ് ജീവനക്കാർ ജോലിചെയ്യുന്നത്. മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചേഴ്സ് എജുക്കേഷൻ, ഫാർമസി തുടങ്ങിയ ആയിരത്തോളം കോളജുകളിലായി അരലക്ഷത്തിലേറെ അധ്യാപക-അനധ്യാപക ജീവനക്കാരുണ്ട്. പലർക്കും ശമ്പളം കുറവാണെന്നും ഭാരവാഹികൾ പറഞ്ഞു. സ്വാശ്രയ മേഖലയിൽ സമഗ്ര നിയമനിർമാണത്തിനായി ജസ‌്റ്റിസ‌് കെ.കെ. ദിനേശൻ കമീഷൻ റിപ്പോർട്ട‌് സമർപ്പിച്ചിട്ടും തുടർ നടപടികളുണ്ടാവുന്നില്ലെന്നും അവർ ആരോപിച്ചു. ജസ‌്റ്റിസ‌് കെ.കെ. ദിനേശൻ കമീഷനെ ആസ‌്പദമാക്കി ടൗൺഹാളിൽ ശനിയാഴ്ച സെമിനാറും കൺെവൻഷനും നടത്തും. രാവിലെ 9.30ന‌് ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. പകൽ ഒന്നിന‌് നടക്കുന്ന കൺെവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.അബ്ദുൽ വഹാബും ഉദ‌്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.പി. അബ്ദുൽ അസീസ്, ഇ.എൻ. പത്മനാഭൻ, പി.എം. സദാനന്ദൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.