കോഴിക്കോട് സ്വദേശി തമിഴ്‌നാട്ടില്‍ 89 പവന്‍ മോഷ്​ടിച്ച് പിടിയിലായി

മറയൂര്‍: കോഴിക്കോട് സ്വദേശിയായ യുവാവ് തമിഴ്‌നാട് ഉദുമല്‍പേട്ടയില്‍നിന്ന് 89 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൊലീസ് പിടിയിലായി. ശാലുവാണ് (32) പിടിയിലായത്. ഉദുമല്‍പേട്ടയില്‍ വെട്രിവേലി​െൻറ വീട് കഴിഞ്ഞ മേയ് അഞ്ചിന് കുത്തിത്തുറന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന 89 പവന്‍ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. വെട്രിവേലു ഈറോഡിലെ ബന്ധു വീട്ടിലേക്കുപോയ സമയത്തായിരുന്നു മോഷണം. പ്രതിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.