പ്രാദേശിക ഭരണകൂടങ്ങളുടെ സ്വാതന്ത്ര്യം തടയുന്ന നടപടികൾ പിൻവലിക്കണമെന്ന്​

കോഴിക്കോട്: പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുന്ന നടപടികളിൽനിന്ന് ധനവകുപ്പ് പിന്തിരിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. സുരേഷ് ബാബു ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവുകൾ പരസ്പരവിരുദ്ധമായി പുറപ്പെടുവിക്കുക വഴി ഗുരുതരമായ ഭരണപ്രതിസന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുഭവിക്കുന്നത്. 2016വരെ അംഗൻവാടി വർക്കർ-ഹെൽപർ എന്നിവരുടെ മാസാന്തവേതനം സാമൂഹികനീതി വകുപ്പിലൂടെ നേരിട്ട് വിതരണം ചെയ്തിരുന്നു. ഇടതു സർക്കാർ ആ സമ്പ്രദായം അവസാനിപ്പിച്ച് വികസന ഫണ്ടിൽനിന്ന് തുക മാറ്റിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇത് പദ്ധതിപ്രവർത്തനങ്ങൾ നിശ്ചലമാകാൻ കാരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.