കണ്ണൂരിലെ ടെറി​േട്ടാറിയൽ കാൻറീൻ പുനഃസ്ഥാപിച്ചു

കണ്ണൂർ: കണ്ണൂരിലെ 112 ടെറിേട്ടാറിയൽ ആർമി കാൻറീൻ പൂട്ടാനുള്ള തീരുമാനം തിരുത്തി പ്രതിരോധമന്ത്രാലയം ഉത്തരവിറക്കി. കാൻറീൻസേവനം പുനഃസ്ഥാപിച്ചാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ജൂൺ 22 മുതലാണ് കാൻറീൻ നിർത്തലാക്കുമെന്നുള്ള നോട്ടീസ് പതിച്ചത്. ഇതിനെതിരെ നാഷനൽ എക്സ് സർവിസ്മെൻ കോഒാഡിനേഷൻ കമ്മിറ്റി ശക്തമായ എതിർപ്പാണുയർത്തിയത്. ഇൻഫൻട്രി ബറ്റാലിയ​െൻറ കാൻറീൻ സൗകര്യങ്ങൾ ഏഴായിരത്തിലധികം സൈനികർക്ക് ഉപയോഗപ്പെടുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ നികുതിരഹിതമായി ലഭിക്കുന്ന സൗകര്യം ഒഴിവാക്കുന്നത് സൈനികരുടെ വിധവകളെവരെ പ്രയാസത്തിലാക്കിയിരുന്നു. എക്സ് സർവിസ്െമൻ കോഒാഡിേനഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണെയിൽ സതേൺ കമാൻഡി​െൻറ ആസ്ഥാനത്തിലെത്തുകയും കാൻറീൻ പുനഃസ്ഥാപിക്കുന്നതിനുള്ള സമ്മർദംചെലുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് അടിയന്തരമായി ഉത്തരവ് എത്തിയത്. ഒാണററി ഒാഫിസേഴ്സ് അസോസിയേഷൻ, പൂർവ സൈനികസേവാ പരിഷത്ത്, നേവി, എയർഫോഴ്സ് എന്നീ സംഘടനകളും പ്രശ്നത്തിൽ സജീവമായി ഇടപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.