ബസ് യാത്രക്കാരിയുടെ മാല മോഷ്​ടിക്കവെ തമിഴ്സ്ത്രീ പിടിയിൽ

കുന്ദമംഗലം: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ് യുവതി പിടിയിലായി. തമിഴ്നാട് സേലം കരൂര്‍ െറയില്‍വേ സ്റ്റേഷനു സമീപം പുറേമ്പാക്കില്‍ താമസിക്കുന്ന മുത്തുമാരി (29) ആണ് പിടിയിലായത്. കൊടുവള്ളിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് ചൂലാംവയലിൽവെച്ചാണ് സംഭവം. മൂന്നര പവൻ മാല പൊട്ടിച്ചെടുക്കവെ അറിഞ്ഞ സ്ത്രീ ഒച്ചവെക്കുകയായിരുന്നു. ഉടനെ മാല ബസിൽ ഉപേക്ഷിച്ച തമിഴ്സ്ത്രീയെ തിരിച്ചറിഞ്ഞ ബസ് ജീവനക്കാരാണ് ഇവരെ പിടികൂടിയത്. കുന്ദമംഗലം പൊലീസെത്തി അറസ്റ്റുചെയ്ത ഇവരെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനസ്വഭാവമുള്ള വേറെയും കേസുള്ളതായും മോഷണംനടത്തി ലഭിക്കുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കാറാണ് പതിവെന്നും പൊലീസ് പറഞ്ഞു. muthumari (29) മുത്തുമാരി (29)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.