മലപ്പുറം: കെ.എസ്.ആർ.ടി.സിയിലെ പരിഷ്കരണത്തിെൻറ ഭാഗമായി മലപ്പുറത്ത് നിന്ന് മാറ്റിയ എ.സി ലോ ഫ്ലോർ ബസുകൾ കോഴിക്കോട് നിന്ന് ഓപറേറ്റ് ചെയ്ത് തുടങ്ങി. ഇനി കോഴിക്കോട് നിന്ന് മലപ്പുറത്ത് വന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണൂർ, തൃശൂർ വഴിയാണ് ഇവ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുക. അഞ്ച് ഷെഡ്യൂളുകളാണ് കോഴിക്കോട് നിന്ന് മലപ്പുറം വഴി നെടുമ്പാശ്ശേരിയിലേക്കുള്ളത്. എല്ലാ ബസുകളും കരിപ്പൂർ വിമാനത്താവളത്തിലും കയറും. ഓപറേഷൻ കോഴിക്കോട് നിന്നാക്കിയതോടെ 18 ജീവനക്കാരെയും മലപ്പുറത്ത് നിന്ന് കൊണ്ടുപോയി. പുലർച്ച 4.15, 4.45, 5.00, രാവിലെ 7.30, 9.45, വൈകുന്നേരം 3.00, 6.00, 7.45 എന്നീ സമയങ്ങളിലാണ് മലപ്പുറത്ത് നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ബസ് പോയിരുന്നത്. വൈകുന്നേരം 6.00ലെ വണ്ടി ഒരാഴ്ച മുമ്പ് മലപ്പുറം വിട്ടു. പുലർച്ച 5.00, രാത്രി 7.45 ഷെഡ്യൂളുകളും ഇനിയില്ല. ഇന്നു മുതൽ പുലർച്ച 4.15, 4.45, രാവിലെ 7.30, 9.45, വൈകു. 3.00 സമയങ്ങളിലാണ് മലപ്പുറത്ത് നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ബസ്. മുമ്പ് ചില മലപ്പുറം-നെടുമ്പാശ്ശേരി ബസുകൾ നേരിട്ട് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. ഇനി അഞ്ചെണ്ണവും മലപ്പുറത്ത് തിരിച്ചുവന്നാണ് കോഴിക്കോട്ടേക്ക് പോവുക. ഓൺലൈൻ റിസർവേഷൻ സൗകര്യവും തുടരും. പുതിയ സമയക്രമം കോഴിക്കോട്-മലപ്പുറം: പുലർച്ച 2.30, 3.00, 5.45, രാവിലെ 8.00, ഉച്ച 1.15 മലപ്പുറം-നെടുമ്പാശ്ശേരി: പുലർച്ച 4.15, 4.45, രാവിലെ 7.30, 9.45, വൈകു. 3.00 നെടുമ്പാശ്ശേരി-മലപ്പുറം: രാവിലെ 9.15, 10.30, ഉച്ച 12.40, 2.45, രാത്രി 8.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.