കനത്ത മഴ: രാരോത്ത് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നു

താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് സർക്കാർ സ്കൂൾ െകട്ടിടം തകര്‍ന്നുവീണു. താമരശ്ശേരി പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. ചൊവ്വാഴ്ച വൈകീട്ട് 4.20നാണ് സംഭവം. കനത്ത മഴകാരണം ഡി.ഡി.ഇയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ നേരത്തേ വിട്ടതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്ന് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തി​െൻറ അഞ്ച് എ ഡിവിഷന്‍ ക്ലാസ്മുറിയുടെ ഭാഗമാണ് നിലംപൊത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ മറ്റു രണ്ടു ക്ലാസ്മുറികളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ വൈകുന്നേരം മൂന്നിന് വിട്ടിരുന്നെങ്കിലും വാഹനങ്ങളിലും മറ്റും വീടുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ പരിസരത്തുണ്ടായിരുന്നു. വന്‍ശബ്ദം കേട്ട് കുട്ടികള്‍ ചിതറി ഓടി. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍കെട്ടിടത്തിന് 80 വര്‍ഷത്തോളം പഴക്കമുണ്ട്. ഓടുമേഞ്ഞ കെട്ടിടത്തി​െൻറ കഴുക്കോല്‍ ദ്രവിച്ചതും ചുമരുകള്‍ നനഞ്ഞതുമാണ് അപകടത്തിന് കാരണമായത്. സംഭവം നടന്നയുടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.