ചാകരയില്ലാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ട്രോളിങ്​ നിരോധന കാലം

കൊയിലാണ്ടി: ട്രോളിങ് നിരോധന കാലം കഴിയുേമ്പാൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളും നിരാശയിൽ. സാധരണ ട്രോളിങ് വന്നാൽ ഇവർക്ക് ചാകരക്കാലമാണ്. മഴ പെയ്തു തണുത്ത കടൽവെള്ളത്തി​െൻറ മുകളിലേക്ക് മീനുകൾ പൊന്തി വരും. ചെമ്മീൻ ഉൾെപ്പടെ എല്ലാതരം മീനുകളും ലഭിക്കുന്ന കാലമാണിത്. എന്നാൽ, ഈ തവണ ശക്തമായ കാറ്റും കോളും പ്രതീക്ഷകളെ തകിടം മറിച്ചു. കടൽ മിക്ക ദിവസങ്ങളിലും പ്രക്ഷുബ്ധമായിരുന്നു. അതിനാൽ കടലിൽ പോകാൻ കഴിഞ്ഞില്ല. ഫോർമലി​െൻറ കടന്നുവരവും അതിനിടയിലാണ്. അതോടെ, വല്ലപ്പോഴും ലഭിച്ചിരുന്ന നാടൻ മീനുകൾക്കും ആളില്ലാതായി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊയിലാണ്ടി മേഖലയിൽ ശക്തമായ കടൽക്ഷോഭമായിരുന്നു. ചൊവ്വാഴ്ച കടൽ അൽപം ശാന്തമായി. അതോടെ, കരവലക്കാർ രംഗത്ത് ഇറങ്ങി. ഞണ്ടും ചെമ്മീനും ഉൾെപ്പടെയുള്ളവ വലയിൽ കുടുങ്ങി. വറുതിക്കിടയിൽ ഇത് ആശ്വാസം പകർന്നു. ഫോർമലിൻ ചേർത്തതെന്ന് തെറ്റിദ്ധരിച്ച് ചെമ്മീൻവണ്ടി തടഞ്ഞു കൊയിലാണ്ടി: ഫോർമലിൻ ചേർത്തതെന്ന് കരുതി ചെമ്മീൻ കയറ്റിപ്പോവുകയായിരുന്ന വാഹനം തടഞ്ഞു. പുറത്തേക്ക് ദുർഗന്ധം വമിച്ചതിനെ തുടർന്നു പിറകിൽ വന്ന വാഹനം മീൻവണ്ടിയെ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ രംഗത്തെത്തി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഫോർമലിൻ ചേർത്തിട്ടില്ലെന്ന് വ്യക്തമായി. ഗോവയിൽ നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന മീൻ വണ്ടിയെ ചൊവ്വാഴ്ച വൈകുന്നേരം ദേശീയപാതയിൽ ചെങ്ങോട്ടുകാവ് മേൽപാലത്തിനു സമീപം വെച്ചാണ് തടഞ്ഞത്. ഭക്ഷ്യ സുരക്ഷ അസി. കമീഷണർ ഏലിയമ്മ, ഫുഡ് ഇൻസ്പെക്ടർമാരായ വിഷ്ണു എസ് ഷാജി, ഫെബിന മുഹമ്മദ് അഷ്റഫ്, രേഷ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.