മന്ദങ്കാവ്​ കേരഫെഡിൽ തൊഴിലാളികളില്ല; ചരക്കിറക്കാൻ ലോറികളുടെ നീണ്ട നിര

നടുവണ്ണൂർ: പൊതുമേഖല സ്ഥാപനമായ നടുവണ്ണൂർ മന്ദങ്കാവിലെ കേരഫെഡിൽ ചരക്കിറക്കാൻ ലോറികളുടെ നീണ്ട നിര. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് ചരക്കുനീക്കം മന്ദഗതിയിലാവാൻ കാരണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊപ്രയുമായി വന്ന ഇരുപതോളം ലോറികൾ ചരക്കിറക്കുന്നതും കാത്ത് നിൽക്കുകയാണ്. തിങ്കളാഴ്ച വന്ന ലോറികളും കൂട്ടത്തിലുണ്ട്. ട്രക്ക് സമരവും വണ്ടികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. കേരഫെഡിൽ മുമ്പ് 28ഒാളം ചുമട്ടുതൊഴിലാളികൾ ഉണ്ടായിരുന്നു. 19ഒാളം പേർ വിരമിച്ചു. ഇപ്പോൾ ഒമ്പതു തൊഴിലാളികൾ മാത്രമെയുള്ളൂ. ഇതിൽ പ്രായാധിക്യമുള്ളവരുമുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വാഗതസംഘം രൂപവത്കരിച്ചു നടുവണ്ണൂർ: 15ന് എ.ഐ.വൈ.എഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവണ്ണൂരിൽ സംഘടിപ്പിക്കുന്ന സമരസാക്ഷ്യം പരിപാടി വിജയിപ്പിക്കാൻ കരുവണ്ണൂരിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ചെയർമാൻ എം.വി. ബാലൻ, വൈസ് ചെയർമാൻ എം. ശശികുമാർ, എം.കെ. പ്രതാപൻ, കൺവീനർ എം.കെ. പ്രീതി, ജോയൻറ് കൺവീനർ പി. ആദർശ്, വി.പി. ഹംസ, ട്രഷറർ ബൈജു പി. മന്ദങ്കാവ്. പ്രകൃതി ബോധന മഴയാത്ര നടുവണ്ണൂർ: ഫോർമർ സ്കൗട്ട് ഫോറം കക്കാട് വനമേഖലയിലേക്ക് പ്രകൃതി ബോധന മഴയാത്ര സംഘടിപ്പിച്ചു. ബാലുശ്ശേരി എക്സൈസ് പ്രിവൻറിവ് ഓഫിസർ സി.കെ. ബാബുരാജ് മഴയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവും വോളിബാൾ കോച്ചുമായ ഇ. അച്യുതൻ നായർ മുഖ്യാതിഥിയായി. ദശവാർഷികം ആഘോഷിക്കുന്ന ഫോർമർ സ്കൗട്ട് ഫോറം ഇത്തവണ കേരള എക്സൈസ് വകുപ്പി​െൻറയും കൃഷിവകുപ്പി​െൻറയും സഹകരണത്തോടെയാണ് മഴയാത്ര നടത്തിയത്. യാത്രയിലുടനീളം വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും ലഹരിവിരുദ്ധ നോട്ടീസുകളും വിതരണം ചെയ്തു. കട്ടിപ്പാറ ഉരുൾപൊട്ടലിൽ നാശംവിതച്ച മേഖലകളും യാത്രയിൽ സന്ദർശിച്ചു. സിവിൽ എക്സൈസ് ഓഫിസർ മനീഷ് ബാഡ്ജ് വിതരണം നടത്തി. പി.എം. ഷൈനി ലഹരിവിരുദ്ധ നോട്ടീസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഫോർമർ സ്കൗട്ട് ഫോറം പ്രസിഡൻറ് എം. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എം.എം. സുബീഷ് സ്വാഗതവും വൈസ് പ്രസിഡൻറ് സി. സത്യപാലൻ നന്ദിയും പറഞ്ഞു. വസന്തകുമാർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.