** ആറു ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. കൊടുവള്ളി: വ്യാജ ആർ.സി നിർമിച്ച് വാഹന വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശ്ശേരി നീലേശ്വരം മീത്തലക്കണ്ടിയിൽ മുഹമ്മദ് ഷാക്കിർ (26), നന്മണ്ട കരിയാത്തൻകാവ് കുയ്യാട് കോമച്ചൻകണ്ടി ഷാനിദ് (25) എന്നിവരെയാണ് സി.ഐ പി. ചന്ദ്രമോഹൻ, എസ്.ഐ കെ. പ്രജീഷ്, എസ്.സി.പി ഒ. റഹീം എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പരപ്പൻപൊയിൽ സ്വദേശി കെ.സി. ഷാജഹാൻ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കെ.എൽ11 എ.ആർ 5484 കാറിെൻറ വ്യാജ ആർ.സി ഉപയോഗിച്ച് രണ്ട് വാഹനവായ്പ സ്ഥാപനങ്ങിൽനിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. ഡ്രൈവിങ് ലൈസൻസിലെ സർക്കാർ ഹോളോഗ്രാം മുദ്ര കളർ ഫോട്ടോകോപ്പിയെടുത്ത് കൃത്രിമ ആർ.സിയിൽ വിദഗ്ധമായി ഒട്ടിച്ച് ലാമിനേറ്റ് ചെയ്താണ് ആർ.സി നിർമിക്കുന്നതെന്ന് സി.ഐ പറഞ്ഞു. വാഹനം പണയത്തിനെടുത്ത് മറിച്ചുവിറ്റ സംഭവത്തിൽ നേരത്തേയും ഷാക്കിറിനെതിരെ കൊടുവള്ളി പൊലീസിൽ കേസുണ്ട്. വ്യാജരേഖകൾ നിർമിക്കുന്നതിൽ ഷാനിദ് വിദഗ്ധനാണെന്നും പൊലീസ് പറഞ്ഞു. വ്യാജരേഖ നിർമിക്കാൻ മോട്ടോർ വാഹന വകുപ്പിൽനിന്ന് ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും സി.ഐ പറഞ്ഞു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.