കെ.എസ്.ടി.എ ധർണ നടത്തി

കോഴിക്കോട്: കേരളത്തിനുള്ള എസ്.എസ്.എ പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ ജില്ല കേന്ദ്രങ്ങളിൽ അധ്യാപകർ ധർണ നടത്തി. കോഴിക്കോട് മാനാഞ്ചിറക്ക് സമീപം കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം എം.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ.വി. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ടി.കെ. അരവിന്ദാക്ഷൻ, എം. ജയകൃഷ്ണൻ, പി.എസ്. സ്മിജ എന്നിവർ സംസാരിച്ചു. വി.പി. രാജീവൻ സ്വാഗതവും എൻ. ഉഷ നന്ദിയും പറഞ്ഞു. വടകരയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സതീശ് ഉദ്ഘാടനം ചെയ്തു. ബി. മധു, സി. സതീശൻ എന്നിവർ സംസാരിച്ചു. കെ.എം. സത്യൻ അധ്യക്ഷത വഹിച്ചു. വി.വി. വിനോദ് സ്വാഗതം പറഞ്ഞു. താമരശ്ശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം ഇ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി. ഇന്ദിര, കെ. ഷാജിമ എന്നിവർ സംസാരിച്ചു. വി.ജെ. എബ്രഹാം അധ്യക്ഷതവഹിച്ചു. കെ.ടി. ബെന്നി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.