പ്രവാസി പ്രശ്നങ്ങൾക്ക് രാഷ്​ട്രീയ നിറം കാണരുത് -പി.എം. സാദിഖലി

കോഴിക്കോട്: പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ രാഷ്ട്രീയ നിറം കാണുന്നത് അപകടകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി. നാടിനെ സംരക്ഷിക്കാൻ നാട് ഉപേക്ഷിച്ച് പോയവരാണ് പ്രവാസികൾ. അവർക്ക് പ്രശ്നങ്ങൾ ധാരാളമാണ്. അവ കാണാതെപോകുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ലീഗ് നടത്തുന്ന പാർലമ​െൻറ് മാർച്ചി​െൻറ ഭാഗമായി സമരാംഗങ്ങളുടെ സംസ്ഥാനതല സംഗമവും ചെർക്കളം അബ്ദുല്ല അനുസ്മരണ സമ്മേളവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് എസ്.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.