കനത്ത കാലവർഷം: കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ

കോടഞ്ചേരി: ഇടതടവില്ലാതെ തിമിർത്തുപെയ്യുന്ന കാലവർഷം കാർഷിക മേഖലയിൽ സൃഷ്ടിക്കുന്നത് കടുത്ത പ്രതിസന്ധി. ചെറുകിട റബർ കർഷകരാണ് ഏറ്റവും കഷ്ടത്തിലായത്. കോരിച്ചൊരിയുന്ന മഴയിൽ റെയിൻ കോട്ട് ഉണ്ടെങ്കിലും റബർ മരത്തിൽ ഇൗർപ്പം നിലനിൽക്കുന്നതുമൂലം ടാപ്പിങ് നടത്താനാവുന്നില്ല. മലവെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിനിൽക്കുന്നതുമൂലം ആയിരക്കണക്കിന് വാഴകളാണ് നശിച്ചുപോയത്. ശക്തമായ കാറ്റിൽ റബർ, തെങ്ങ്, കമുക് തുടങ്ങി നിരവധി കാർഷിക വിളകൾ നിലംപൊത്തി. തെങ്ങിൽനിന്ന് മച്ചിങ്ങ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. കമുകിന് മഹാളിരോഗം പിടിച്ച് കുലകൾ നശിക്കുന്നു. കർഷകർ കൃഷിപ്പണി നിർത്തിയതോടെ കർഷകത്തൊഴിലാളികൾ പട്ടിണിയിലായി. കാലവർഷം ആരംഭിച്ചതു മുതൽ തോരാതെ പെയ്യുന്ന മഴ പച്ചക്കറികൃഷിക്ക് വൻ നാശമാണ് വരുത്തിയിരിക്കുന്നത്. മലവെള്ളത്തി​െൻറ കുത്തൊഴുക്കിൽ ഗ്രാമീണ റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.