കേന്ദ്ര ലേബർ കോടതിയിൽ ജഡ്​ജിയെ നിയമിക്കണം -എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കൊച്ചിയിലെ കേന്ദ്ര ലേബർ കോടതിയിൽ ജഡ്ജി ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ രണ്ടുവർഷമായി കോടതി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ജഡ്ജിയെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ്കുമാർ ഗാംഗവാറിന് കത്തയച്ചു. നിരവധി തൊഴിൽപ്രശ്നങ്ങൾ ലേബർ കോടതിയിൽ വിചാരണയിലിരിക്കുകയാണെന്നും കോടതി പ്രവർത്തിക്കുന്നില്ലെങ്കിൽ തൊഴിലാളികൾക്ക് നീതി ലഭിക്കുന്നത് അനിശ്ചിതമായി നീളുമെന്നും എം.പി ത​െൻറ കത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.