പെൻഷൻ ഗഡുക്കളു​െട കുടിശ്ശിക വിതരണം ചെയ്യണം -പൊലീസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ

കൊയിലാണ്ടി: ശമ്പളപരിഷ്കരണത്തി​െൻറ ഭാഗമായുള്ള പെൻഷൻ ഗഡുക്കളുെട കുടിശ്ശിക ഉടൻ ലഭ്യമാക്കണെമന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. പൊലീസിലെ ദാസ്യവേല അവസാനിപ്പിക്കാനുള്ള സർക്കാർ നടപടി സ്വാഗതം ചെയ്യുന്നതായും കൺവെൻഷൻ പ്രേമയത്തിൽ പറഞ്ഞു. കൊയിലാണ്ടിയിൽ നടന്ന കൺവെൻഷൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.എം. നാണു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ പി.എം. ബിജു മുഖ്യാതിഥിയായിരുന്നു. എൻ.വി. സത്യനാഥൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.എം. നാണു (പ്രസി), െക. പ്രകാശൻ (വൈ. പ്രസി), പി.സി രാജൻ (സെക്ര), വി. രാമചന്ദ്രൻ (ജോ. സെക്ര), എൻ.വി സത്യനാഥൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.