സ്വാതന്ത്ര്യദിന പരേഡിന് വിപുലമായ ഒരുക്കം

കോഴിക്കോട്: രാജ്യത്തി​െൻറ 72ാമത് സ്വാതന്ത്ര്യദിനം ജില്ലയിൽ വിപുലമായി ആഘോഷിക്കും. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ആഗസ്റ്റ് 15ന് രാവിലെ സ്വാതന്ത്ര്യദിന പരേഡ് നടക്കും. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം സ്വാതന്ത്ര്യദിന ആഘോഷത്തിനുള്ള ഒരുക്കം വിലയിരുത്തി. പൊലീസ്, സായുധസേന, റൂറൽ, സിറ്റി പൊലീസ്, ലോക്കൽ പൊലീസ്, വനിത പൊലീസ്, ഫയർ ആൻഡ് െറസ്ക്യൂ, എക്സൈസ്, ഫോറസ്റ്റ്, എൻ.സി.സി സീനിയർ ബോയ്സ്-സീനിയർ ഗേൾസ്- ജൂനിയർ ബോയ്സ്, ടെക്നിക്കൽ ഗേൾസ്, ജൂനിയർ റെഡ് േക്രാസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് എന്നിവയുടെ പ്ലാറ്റൂണുകൾ, കേന്ദ്രീയ വിദ്യാലയ, സ​െൻറ് ജോസഫ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ബാൻഡ് സംഘം എന്നിവ പരേഡിൽ അണിനിരക്കും. കേന്ദ്രീയ വിദ്യാലയ -രണ്ട്, പ്രോവിഡൻസ് സ്കൂൾ, സ​െൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വെസ്റ്റ്ഹിൽ തുടങ്ങിയ സ്കൂളുകൾ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. ഇതിനുപുറമെ ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിയുള്ളവർ, ഗോത്രവിഭാഗം, പുവർ ഹോം അന്തേവാസികൾ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം സാംസ്കാരിക പരിപാടികളിൽ ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു. എ.ഡി.എം ടി. ജനിൽകുമാർ സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കം വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ സംബന്ധിച്ചു. ഹരിതചട്ടം കർശനമായി പാലിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ എല്ലാ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലും രാവിലെ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണെമന്ന് കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.